ആധ്യാത്മികമായ ഉന്നതിയ്ക്കും ജ്യോതിഷ പരിഹാരമാര്‍ഗങ്ങള്‍ക്കുംവേണ്ടി ഏതൊരാള്‍ക്കും എളുപ്പം സമീപിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ഹാപ്പിനെസ് ഇൻസൈറ്റ് ഇന്റർനാഷണലിന്റെ ഭാഗമായ സ്‌പിരിച്വൽ പ്ലാനറ്റ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം. പാരമ്പര്യപൂജാവിധാനങ്ങളും വൈദിക-ജ്യോതിഷ പരിഹാരമാര്‍ഗങ്ങളും കേരളീയ രീതിയില്‍ ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്നു നിര്‍വഹിക്കാനുള്ള ഒരു ഏകജാലക സംവിധാനമാണ് ഞങ്ങളൊരുക്കുന്നത്. ജീവിതാഭിവൃദ്ധിക്ക് അനുയോജ്യമായ കേരളീയ പരമ്പരാഗത മാര്‍ഗങ്ങളിലുള്ള ദോഷപരിഹാര മാര്‍ഗങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. സാധകന്‍റെ/ ഉപഭോക്താവിന്‍റെ പൗരാണിക ജ്ഞാനത്തെ ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിപൂര്‍ത്തീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മനുഷ്യജീവിതത്തിലെ പ്രധാന ഘടകങ്ങളായ ആരോഗ്യം, ധനം അഥവാ സാമ്പത്തികനില, ജോലി, വിവാഹം, കുടുംബബന്ധങ്ങള്‍ എന്നിവയിലുണ്ടാകുന്ന തടസ്സങ്ങളെ ഇല്ലാതാക്കാനും ജ്യോതിഷ പ്രവചനങ്ങളെ മുന്‍നിര്‍ത്തി അവയ്ക്കുവേണ്ടിയുള്ള പരിഹാര സേവനങ്ങളുമാണ് ഞങ്ങളുടെ പ്രത്യേകത. പ്രശസ്തരായ ആത്മീയാചാര്യന്മാരും ജ്യോതിഷ പണ്ഡിതരും രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്ന ഹാപ്പിനെസ് ഇൻസൈറ്റ് ഇന്റർനാഷണൽ സ്ഥാപിതമായത് 2020-ലാണ്. അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ വൈദികാചാര്യന്മാരും നമ്മുടെ പൗരാണികമായ അറിവിനെ മാനവ ജീവിതത്തിന്‍റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുന്ന തന്ത്ര-മന്ത്രാധികാരികളും ഈ പ്രസ്ഥാനത്തിന്‍റെ സഹയാത്രികരാണ്. ആധുനിക ജീവിത പരിസരത്തിലേക്കു പൗരാണികമായ അറിവിനെ സംക്രമിപ്പിച്ച് അവരുടെ ജീവിതത്തെ ഉന്നതിയിലേക്കു നയിക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാനമായ കാഴ്ചപ്പാട്. ഒരു വ്യക്തിയുടെ ജീവിത വിധിയെ ശരിയായ ദിശയിലേക്കു നയിക്കുക എന്നതാണ് "ഹാപ്പിനെസ് ഇൻസൈറ്റ് ഇന്റർനാഷണൽ” ലക്ഷ്യംവെക്കുന്ന ഒരു പ്രധാന ആശയം. ജനങ്ങള്‍ക്ക് അവരുടെ ആശങ്കകള്‍ ദുരീകരിക്കുന്ന വിധത്തില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും അവര്‍ക്കുവേണ്ടതായ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്‍റെ പ്രധാന കര്‍ത്തവ്യം.